ഉജ്വല വിജയം നേടിയ വിദ്യാർത്ഥികൾക്ക് തൃശൂരിലെ കെമിസ്ട്രി അധ്യാപക ക്കൂട്ടായ്മയുടെ സ്നേഹാദരം
തൃശൂർ
31.05.24
ഇക്കഴിഞ്ഞ പ്ലസ് ടു പരീക്ഷയിൽ എല്ലാ വിഷയങ്ങൾക്കും മുഴുവൻ മാർക്ക് നേടി ഉജ്വലവിജയം നേടിയ തൃശൂർ ജില്ലയിലെ 8 വിദ്യാർത്ഥികൾക്കും കെമിസ്ട്രിയിൽ മുഴുവൻ മാർക്കു നേടിയ തൃശൂർജില്ലയിലെ 559 വിദ്യാർത്ഥികൾക്കും അഭിനന്ദനവുമായി കെമിസ്ട്രി അധ്യാപകക്കൂട്ടായ്മ.
അസ്സോസിയേഷൻ ഓഫ് കെമിസ്ട്രി ടീച്ചേഴ്സ് (ACT ) തൃശൂരിൻ്റെ ആഭിമുഖ്യത്തിൽ St thomas college ഓഡിറ്റോറിയത്തിൽ നടന്ന മെരിറ്റ് ഡേ ബഹു. റവന്യു മന്ത്രി കെ.രാജൻ ഉദ്ഘാടനം ചെയ്തു. ആക്ട് തൃശൂർ പ്രസിഡൻ്റ് ശ്രീമതി. ജിയോ പി റോസാൻ്റോ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൻ്റ് തോമസ് കോളേജ് പ്രിൻസിപ്പൽ റവ.ഡോ. മാർട്ടിൻ കെ.എ., ഡോ. ജോബി തോമസ് കെ (chief administrative officer and academuc coordinator, amala institute of medical science) എന്നിവർ സന്നിഹിതർ ആയിരുന്നു.
ഹയർ സെക്കൻ്ററി ജില്ലാ കോർഡിനേറ്റർ ശ്രീമതി ടി.എം. ലത , പ്രഭാഷ് എസ്. കുമാർ ( കെംടാക് തൃശൂർ ) ഡോ. അബി പോൾ , ഡോ. സിജി ടി. ബി. എന്നിവർ വിജയികൾക്ക് ഉപഹാര സമർപ്പണം നിർവഹിക്കുകയും ശ്രീമതി റോസ് ലിൻഡ് മാത്യു നന്ദി അർപ്പിക്കുകയും ചെയ്തു.