CHEM QUIZ | DISTRICT LEVEL തൃശൂർ: ജില്ലാ കെമിസ്ട്രി അദ്ധ്യാപക അസോസിയേഷന്റെ നേതൃത്വത്തിൽ പ്ലസ് ടു/ വിഎച്ച്എസ്ഇ വിദ്യാർത്ഥികൾക്കായി നടത്തിയ കെമിസ്ട്രി ക്വിസ് മത്സരത്തിന്റെ ഫൈനലിൽ വിജയികളായവർക്കുള്ള അനുമോദനച്ചടങ്ങ് ജില്ലാ അസി. കളക്ടർ വി .എം. ജയകൃഷ്ണൻ IAS ഉദ്ഘാടനം ചെയ്തു. തൃശൂർ സേക്രട്ട് ഹാർട്ട് ഹയർ സെക്കണ്ടറി സ്ക്കൂളിൽ നടന്ന പരിപാടിയിൽ അസ്സോസിയേഷൻ പ്രസിഡന്റ് മനോജ്.വി.ബാസ്റ്റിൻ അധ്യക്ഷത വഹിച്ചു. ഉപജില്ലാതല മത്സരത്തിലെ വിജയികൾക്കായി നടത്തിയ ഫൈനൽ റൗണ്ടിൽ വരവൂർ ഗവൺമെന്റ് എച്ച് എസ് എസ് സ്കൂളിലെ കുമാരി സംവൃത സന്തോഷ്, ദൃശ്യ ഇ ഡി ടീം ഒന്നാം സ്ഥാനവും, തൃശൂർ വിവേകോദയം ഗേൾസ് എച്ച് എസ് എസ് സ്കൂളിലെ അക്ഷയ എം എസ്, അനുപമ അജിത് ടീം രണ്ടാം സ്ഥാനവും, ചാലക്കുടി സെക്രെഡ് ഹാർട്ട് ഗേൾസ് എച്ച് എസ് എസ് സ്കൂളിലെ അജന സി യു അന്ന സെലിൻ ഷീജോ ടീം മൂന്നാം സ്ഥാനവും കരസ്ഥമാക്കി. സ്കൂൾ പ്രിൻസിപ്പാൾ സി.പ്രസന്ന, ഷാജു.സി.എൽ , പ്രബാഷ്.എസ്. കുമാർ, ജിജീഷ് ഏലിയാസ്, ഡോ. അബി പോൾ,ബീനാമ്മ തോമസ് എന്നിവർ സംസാരിച്ചു.